ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ ക​ണ്ണി​വ​യ​ൽ മു​ന്നി​ൽ
Saturday, August 17, 2024 7:51 AM IST
ചി​റ്റാ​രി​ക്കാ​ൽ: ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐ​യി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ 43 പോ​യി​ന്‍റ് നേ​ടി ആ​തി​ഥേ​യ​രാ​യ ക​ണ്ണി​വ​യ​ൽ ഒ​ന്നാ​മ​ത്. 37 പോ​യി​ന്‍റ് നേ​ടി​യ കാ​സ​ർ​ഗോ​ഡ് ഡ​യ​റ്റാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

സ്റ്റേ​ജ് ഇ​ന​ങ്ങ​ൾ 21ന് ​രാ​വി​ലെ 10ന് ​രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ-​ക​ഥാ​ര​ച​ന: ഇ.​സൂ​ര​ജ് (ഡ​യ​റ്റ് കാ​സ​ർ​ഗോ​ഡ്), കാ​വ്യ കൃ​ഷ്ണ​ൻ (ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐ).

ക​വി​താ​ര​ച​ന: കാ​വ്യ കൃ​ഷ്ണ​ൻ (ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐ), കെ.​രാ​ജീ​വ് (ടി​ഐ ടി​ടി​ഐ നാ​യ​ന്മാ​ർ​മൂ​ല).

പ്രബ​ന്ധ​ര​ച​ന: മു​ഹ​മ്മ​ദ് അ​ജ്മ​ൽ (ഡ​യ​റ്റ് കാ​സ​ർ​ഗോ​ഡ്), സ്നേ​ഹ മോ​ഹ​ൻ (ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐ). പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്: കെ.​വൈ​ശാ​ഖ് (ഡ​യ​റ്റ് കാ​സ​ർ​ഗോ​ഡ്), കാ​വ്യ മോ​ഹ​ൻ (എ​സ്എ​ൻ ടി​ടി​ഐ നീ​ലേ​ശ്വ​രം). ജ​ല​ച്ചാ​യം: കെ.​വൈ​ശാ​ഖ് (ഡ​യ​റ്റ് കാ​സ​ർ​ഗോ​ഡ്), പി.​ര​ഞ്ജു (ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐ).