റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Thursday, August 15, 2024 1:48 AM IST
റാ​ണി​പു​രം: വ​നം വ​കു​പ്പ് പ​ന​ത്ത​ടി സെ​ക്ഷ​ന്‍റെ​യും റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ശേ​ഷ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഡി. ​വി​മ​ൽ​രാ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ഷ്ണു കൃ​ഷ്ണ​ൻ, വി. ​വി​നീ​ത്, എ​ൽ. മ​ഞ്ജു​ഷ, ജി. ​സൗ​മ്യ, ഫോ​റ​സ്റ്റ് വാ​ച്ച​ർ എം.​എ​സ്. സു​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്വാ​ത​ന്ത്ര്യ ദി​ന​മാ​യ ഇ​ന്നും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും.