ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധ​റാ​ലി​യും ധ​ർ​ണ​യും ന​ട​ത്തി
Sunday, August 18, 2024 1:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ൽ​ക്ക​ത്ത ആ​ർ.​ജി.​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വ​നി​താ ഡോ​ക്ട​ർ കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എം​എ ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ​മാ​ർ ‍കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ഷേ​ധ റാ​ലി​യും ധ​ർ​ണ​യും ന​ട​ത്തി.

ഐ​എം​എ ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​ദീ​പി​കാ കി​ഷോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ.​വി.​സു​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ജി​എം​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​എ.​ടി.​മ​നോ​ജ്, ഡോ.​ടി.​വി.​പ​ത്മ​നാ​ഭ​ൻ, ഡോ.​കി​ഷോ​ർ കു​മാ​ർ, ഡോ.​എ​ൻ.​രാ​ഘ​വ​ൻ, ഡോ.​പി.​സ​ന്തോ​ഷ് കു​മാ​ർ, ഡോ.​ജോ​ൺ, ഡോ.​ഡി.​ജി.​ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.