സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ ലൂ​മി​ന​റി പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
Sunday, August 18, 2024 1:48 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ സ്റ്റു​ഡ​ന്‍റ് പ്രോ​ഗ്ര​ഷ​ൻ സെ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ലൂ​മി​ന​റി 2024 ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​കെ.​സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് ജീ​വി​ത വി​ജ​യ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് വി​സി പ​റ​ഞ്ഞു. മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യ വി​വി​ധ ഐ​ഐ​ടി​ക​ളി​ലും ഐ​ഐ​ഐ​ടി​ക​ളി​ലും എ​ൻ​ഐ​ടി​ക​ളി​ലു​മാ​യി സെ​ന്‍റ് പ​യ​സി​ലെ 82 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ജു ജോ​സ​ഫ് അ​റി​യി​ച്ചു.

ഇ​വ​രു​ടെ നേ​ട്ട​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷം മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50 വി​ദ്യാ​ർ​ഥി​ക​ളെ​യെ​ങ്കി​ലും ഈ ​വ​ർ​ഷം മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​ജോ​ബി കെ.​ജോ​സ്, ഫാ.​ജോ​യി ക​ട്ടി​യാ​ങ്ക​ല്‍, ഫാ.​ഡി​നോ കു​മാ​നി​ക്കാ​ട്ട്, എം.​ശ​ര​ത്ത്, ഡോ.​സി​ജി സി​റി​യ​ക്, വി​ഷ്ണു വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.