വി​വാ​ഹ ആ​ഘോ​ഷ​ത്തി​നു​ള്ള പ​ണം വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ​ത്തി​ന്
Monday, August 19, 2024 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​വി​രു​ന്നും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ത്താ​ന്‍ ക​രു​തി​വ​ച്ച പ​ണം വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്‌ കൈ​മാ​റി.

നീ​ലേ​ശ്വ​ര​ത്തെ ഹോ​മി​യോ ഡോ​ക്ട​ര്‍​മാ​രാ​യ ഡോ.​എം.​രാ​ധാ​കൃ​ഷ്‌​ണ​ന്‍ നാ​യ​രു​ടെ​യും ഡോ.​സ​ജി​ത​യു​ടെ​യും മ​ക​ള്‍ നീ​ര​ജ​യു​ടെ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നാ​യി ക​രു​തി​വ​ച്ച 25,000 രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ​ത്‌. നീ​ര​ജ​യും കാ​ഞ്ഞ​ങ്ങാ​ട്‌ കാ​രാ​ട്ടു​വ​യ​ല്‍ ആ​ശീ​ര്‍​വാ​ദി​ലെ സി.​ഗോ​വി​ന്ദ​ന്‍ നാ​യ​രു​ടെ​യും കെ.​പി.​വി​ജ​യ​ശ്രീ​യു​ടെ​യും മ​ക​ന്‍ കെ.​പി.​അ​ഭി​ഷേ​കു​മാ​യു​ള്ള വി​വാ​ഹം ഇ​ന്ന​ലെ കാ​ഞ്ഞ​ങ്ങാ​ട്‌ പ​ലേ​ഡി​യം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ വ​ച്ചാ​ണ് ന​ട​ന്ന​ത്. വി​വാ​ഹ​വേ​ദി​യി​ല്‍ വ​ച്ചു​ത​ന്നെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​വി.​ശാ​ന്ത, വൈ​സ്‌ ചെ​യ​ര്‍​മാ​ന്‍ പി.​പി.​മു​ഹ​മ്മ​ദ്‌ റാ​ഫി, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​പി.​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് തു​ക കൈ​മാ​റി.