ജനാധിപത്യമൂല്യങ്ങളെ അനുസ്മരിച്ച് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Saturday, August 17, 2024 7:51 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ബി​നു തോ​മ​സ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​മാ​ണി മേ​ൽ​വെ​ട്ടം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ.​ജി.​ര​തീ​ഷ് കു​ട്ടി​ക​ളു​ടെ പ​രേ​ഡി​ന് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ കെ.​എം.​ലി​ന​റ്റ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട്, ജോ​സ്കു​ട്ടി തോ​മ​സ്, ലി​ജോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി.

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ടു​മേ​നി​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി പ​താ​ക ഉ​യ​ർ​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​സി.​മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് വാ​ഴ​യി​ൽ, ജേ​ക്ക​ബ് കാ​നാ​ട്ട്, ജോ​ർ​ജ് പു​ള്ളി​യി​ൽ, വി.​ജെ.​ജോ​സ​ഫ്, ദേ​വ​സ്യ ന​രി​മ​റ്റം, അ​ബ്ദു​ൽ സ​ലാം, രാ​മ​ച​ന്ദ്ര​ൻ ഗോ​ക്ക​ട​വ്, അ​ഗ​സ്റ്റി​ൻ അ​യ്യ​ങ്ക​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ മൂ​ന്ന് സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ കെ.​എം.​ടാ​ർ​ളി, പാ​ലി​യേ​റ്റീ​വ് മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി മി​ക​ച്ച സേ​വ​നം ന​ട​ത്തു​ന്ന ജോ​മോ​ൾ സ​ജി എ​ന്നി​വ​രെ യ​ഥാ​ക്ര​മം ജോ​സ​ഫ് മു​ത്തോ​ലി, വ​ർ​ക്കി തെ​ങ്ങും​പ​ള്ളി എ​ന്നി​വ​ർ ആ​ദ​രി​ച്ചു.

ത​യ്യേ​നി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്രി​യ​ദ​ർ​ശി​നി പു​രു​ഷ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്‍റെ​യും ത​യ്യേ​നി വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​വ​യ​ൽ-​ത​യ്യേ​നി റോ​ഡി​ലെ കു​ണ്ടാ​രം ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ നി​ന്നി​രു​ന്ന കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​യ​ദ​ർ​ശി​നി സ്വ​യം​സ​ഹാ​യ​സം​ഘം സെ​ക്ര​ട്ട​റി നി​തി​ൻ ചാ​ക്കോ, സ​ന്തോ​ഷ് പാ​ലം​ത​ല​യ്ക്ക​ൽ, ജോ​ബി മാ​ത്യു, ബോ​ബി​ൻ, ലി​ബി​ൻ, ജോ​ബി​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​ർ​ജ് കു​ന്നും​പു​റം, ഗി​ല്‍ റോ​യ്, ബെ​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ന്നു. അ​സി.​മാ​നേ​ജ​ർ ഫാ ​ജോ​ബി​ഷ് ത​ട​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മാ​സ് ഡ്രി​ൽ, ദേ​ശ​ഭ​ക്തി​ഗാ​നം, പ​താ​ക നി​ർ​മാ​ണ മ​ത്സ​രം, സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി, പ്ര​സം​ഗ​മ​ത്സ​രം, നൃ​ത്ത​ശി​ല്പം, ചോ​ദ്യോ​ത്ത​ര പ​യ​റ്റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി.​സ​ജി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി ടോ​മി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ജു പി.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു.
വ​ള്ളി​ക്ക​ട​വ്: സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മ​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി.​ലി​യ മ​രി​യ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​നേ​ജ​ർ സി.​ടെ​സ്മി എ​സ്എ​ബി​എ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി.​ക്രി​സ്റ്റീ​ന എ​സ്എ​ബി​എ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പ്തി ജോ​ഷി ക​ട്ട​ക്ക​യം, സ്കൂ​ൾ ലീ​ഡ​ർ ജോ​ൺ, ട്രീ​സ ലോ​റ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​വും ന​ട​ന്നു.

മാ​ലോം: മാ​ലോം ടൗ​ണി​ൽ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​ല​ക്സ്‌ നെ​ടി​യ​കാ​ലാ​യി​ൽ, വാ​ർ​ഡ് അം​ഗം ശ്രീ​ജ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടൗ​ണി​ൽ പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി.

കാ​ഞ്ഞി​ര​ടു​ക്കം: ഉ​ര്‍​സു​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ബി​ജി മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ അ​നി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​മോ​ഹി​നി, സീ​നി​യ​ര്‍ അ​ധ്യാ​പി​ക കെ.​നി​ര്‍​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ മേ​ക്കി​ങ്ങ് ഡി​സ്‌​പ്ലേ, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ സം​ഗ​മം, ക​ലാ​പ​രി​പാ​ടി​ക​ള്‍, മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു.

ചു​ള്ളി​ക്ക​ര: ഗ​വ.​എ​ൽ​പി സ്കൂ​ൾ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. അ​ധ്യാ​പ​ക​ൻ ബേ​ബി ജോ​സ​ഫ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ രാ​ജേ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ശോ​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 24 വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ച കെ.​ബാ​ല​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
മു​ഖ്യാ​ധ്യാ​പി​ക സി.​മീ​നാ​ക്ഷി സ്വാ​ഗ​ത​വും സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.