കാ​ൽ​പ്പന്തു​ക​ളി​യി​ൽ ച​രി​ത്രം ര​ചി​ച്ച് കാ​സ​ർ​ഗോ​ട്ടെ പെ​ൺ​പ​ട
Wednesday, August 21, 2024 12:53 AM IST
തൃ​ക്ക​രി​പ്പൂ​ർ: സം​സ്ഥാ​ന സീ​നി​യ​ർ വ​നി​താ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കി​ത് ച​രി​ത്ര​നേ​ട്ടം. പ​തി​റ്റാ​ണ്ടു​ക​ൾ കാ​ത്തി​രു​ന്ന ചാ​മ്പ്യ​ൻ​പ​ട്ടം ജി​ല്ല​യി​ലെ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി.

തി​രു​വ​ല്ല മാ​ർ​ത്തോ​മ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന 26-ാ മ​ത് സീ​നി​യ​ർ വ​നി​താ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തൃ​ശൂ​രി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

മി​ക​ച്ച താ​ര​വും ടോ​പ് സ്കോ​റ​റു​മാ​യി ജി​ല്ല​യു​ടെ താ​രം മാ​ള​വി​ക തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ല​യു​ടെ അ​ഹാ​ന വെ​ങ്ങാ​ട്ടി​നെ ഭാ​വി​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എം. ​അ​ഞ്ജി​ത ക്യാ​പ്റ്റ​നാ​യ ടീം ​മി​ക​ച്ച ക​ളി​യാ​ണ് പ്രാ​ഥ​മി​ക​ഘ​ട്ടം മു​ത​ൽ കാ​ഴ്ച വ​ച്ച​ത്. തൃ​ക്ക​രി​പ്പൂ​ർ എ​ടാ​ട്ടു​മ്മ​ൽ സ്വ​ദേ​ശി കെ. ​ഗ​ണേ​ശ​ൻ മു​ഖ്യ​പ​രി​ശീ​ല​ക​നും

സി​ദ്ദി​ഖ് ച​ക്ക​ര സ​ഹ പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു. ടീം ​മാ​നേ​ജ​ർ ഷീ​ബ കാ​ലി​ക്ക​ട​വാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ജേ​താ​ക്ക​ളാ​യ ടീം ​ജി​ല്ല​യി​ലെ​ത്തും.