ചിങ്ങപ്പുലരിയിൽ കർഷകർക്ക് ആദരം
Sunday, August 18, 2024 1:48 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​ദി​നാ​ച​ര​ണ​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ, ബ്ലോ​ക്ക്‌ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​പ​ത്മ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​കു​ര്യാ​ക്കോ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത അ​ര​വി​ന്ദ്, സു​പ്രി​യ ശി​വ​ദാ​സ്, രാ​ധാ​കൃ​ഷ്ണ ഗൗ​ഡ, കൃ​ഷി ഓ​ഫീ​സ​ർ അ​രു​ൺ ജോ​സ്, അ​സി.​കൃ​ഷി ഓ​ഫീ​സ​ർ കെ.​വി.​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ: കാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​റ്റാ​രി​ക്കാ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഉ​മ എ​സ്.​നാ​യ​ർ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​രി​ത​സേ​നാം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഒ​രു​ക്കു​ന്ന എ​ന്‍റെ അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​യി​ലേ​ക്കു​ള്ള വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു.

മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ കെ.​എം.​ലി​ന​റ്റ്, അ​ധ്യാ​പ​ക​രാ​യ സി​ജി അ​ഗ​സ്റ്റി​ൻ, സെ​ൽ​മ ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ൽ​ഫോ​ൻ​സ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രാ​വ​ണേ​ശ്വ​രം: ക​ർ​ഷ​ക ദി​ന​ത്തി​ൽ രാ​വ​ണേ​ശ്വ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​വി.​രാ​ഘ​വ​ൻ, അ​ധ്യാ​പ​ക ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് സി.​അ​നീ​ഷ്, പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി വി.​വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. കെ.​വി.​രാ​ഘ​വ​ന്‍റെ പ​ച്ച​ക്ക​റി തോ​ട്ടം സ​ന്ദ​ർ​ശി​ച്ച കു​ട്ടി​ക​ളെ അ​ദ്ദേ​ഹം ക​ക്കി​രി ന​ൽ​കി വ​ര​വേ​റ്റു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​ജി.​പു​ഷ്പ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​ജ​യ​ച​ന്ദ്ര​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ധ​ന്യ അ​ര​വി​ന്ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​ആ​ശാ​ല​ത, പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​രാ​ജി, പി.​ദീ​പ, കെ.​രാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രാ​ജ​പു​രം: ക​ർ​ഷ​ക ദി​ന​ത്തി​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് രാ​ജ​പു​രം ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​രാ​യ എം.​കു​ഞ്ഞ​മ്പു​നാ​യ​ർ, അ​ഞ്ജ​ന​മു​ക്കൂ​ട്, ര​ഞ്ജി​ത്ത് ന​മ്പ്യാ​ർ കൊ​ട്ടോ​ടി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ശാ​ഖ മാ​നേ​ജ​ർ പി.​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള്ളാ​ർ കൃ​ഷി ഓ​ഫീ​സ​ർ കെ.​എം.​ഹ​നീ​ന, ബാ​ങ്ക് അ​സി.​മാ​നേ​ജ​ർ എ​ൻ.​ശ്രു​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ര​പ്പ: ക​ർ​ഷ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബാ​നം ഗ​വ. ഹൈ​സ്കൂ​ളി​ൽ കാ​ർ​ഷി​കോ​പ​ക​ര​ണ പ്ര​ദ​ർ​ശ​ന​വും ക​ർ​ഷ​ക സം​വാ​ദ​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. പ​ഴ​യ​കാ​ല കൃ​ഷി​രീ​തി​ക​ളും കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളും പു​തി​യ ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ല​പ്പ, നി​ലം ത​ല്ലി, ത​ണ​ടു​പ്പ, ഏ​റ്റു​പാ​നി, കാ​ള​മ​ണി, ത​ട്ട, മ​ന്ത്, പ​റ, ചെ​മ്പു​കു​ടം, അ​ടി​ച്ചൂ​റ്റി, നാ​ഴി, ഉ​ല​ക്ക, പാ​ള​ത്തൊ​പ്പി, ക​ട്ട​പ്പെ​ട്ടി, പ​രു​വ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. ക​ർ​ഷ​ക​നാ​യ സ​ത്യ​ൻ കെ.​വ​ര​ഞ്ഞൂ​ർ ക​ർ​ഷ​ക​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സ​ന്തോ​ഷ്, പി.​കെ.​ബാ​ല​ച​ന്ദ്ര​ൻ, അ​നൂ​പ് പെ​രി​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം: കൊ​ട്ടോ​ടി ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ർ​ഷ​ക ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ക​ർ​ഷ​ക​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ കൂ​രം​ക​യ​യു​ടെ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ കെ.​അ​നി​ൽ കു​മാ​ർ, ആ​ൻ​സി അ​ല​ക്സ്, ബേ​ബി പ്ര​സ​ന്ന, എം.​സ​ന്ധ്യ, പി.​ശു​ഭ, കെ.​കെ.​അ​ക്കു എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.