മാ​ർ​തോ​മാ ബ​ധി​ര കോ​ള​ജ് ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷം സ​മാ​പി​ച്ചു
Sunday, August 18, 2024 1:48 AM IST
ചെ​ർ​ക്ക​ള: മാ​ർ​തോ​മാ കോ​ള​ജ് ഫോ​ർ ദി ​ഹി​യ​റിം​ഗ് ഇ​മ്പ​യേ​ർ​ഡി​ന്‍റെ ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ​തോ​മാ സ​ഭ കു​ന്നം​കു​ളം-​മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ റ​വ.​ഡോ.​മാ​ത്യൂ​സ് മാ​ർ മ​ക്കാ​രി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ.​എ.​അ​ശോ​ക​ൻ, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഹ​സൈ​നാ​ർ ബ​ദ​രി​യ, ജീ​മോ​ൻ മ​ണ​ലു​കാ​ലാ​യി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​മാ​ത്യു ബേ​ബി, പ്രി​ൻ​സി​പ്പ​ൽ ഡോ ​ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദ​ശ​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കോ​ള​ജ് ഗേ​റ്റ് ഡോ.​മാ​ത്യൂ​സ് മാ​ർ മ​ക്കാ​രി​യോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​മാ​ത്യു ബേ​ബി, ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ്, ഷെ​രീ​ഫ് കാ​പ്പി​ൽ, എ​സ്.​ഷീ​ല, ജോ​സ്മി ജോ​ഷ്വ, ഡോ.​ബി​ജു തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.