സേ​വ​ന​സ​ന്ന​ദ്ധ​ത​യി​ലൂ​ന്നി​യ സൈ​നി​ക​ശ​ക്തി അ​നി​വാ​ര്യം: അ​നു​പ​മ ത​പ്ലി​യാ​ല്‍
Wednesday, August 21, 2024 12:53 AM IST
പെ​രി​യ: ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​വും ദു​ര​ന്ത നി​വാ​ര​ണ​വും പോ​ലു​ള്ള സേ​വ​ന സ​ന്ന​ദ്ധ​ത​യി​ലൂ​ന്നി​യ സൈ​ന്യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രാ​ജ്യ​സു​ര​ക്ഷ​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഗോ​വ നേ​വ​ല്‍ ബേ​സ് നേ​വ​ല്‍ ഹി​സ്റ്റ​റി ഡി​വി​ഷ​ന്‍ ഡ​പ്യൂ​ട്ടി ഇ​ന്‍ ചാ​ര്‍​ജ് ല​ഫ്റ്റ​ന​ന്‍റ് ക​മാ​ന്‍​ഡ​ര്‍ അ​നു​പ​മ ത​പ്ലി​യാ​ല്‍.
ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സൈ​നി​ക​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ ല​ക്ഷ്യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തും.

കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​ഫ​ന്‍​സ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി സ്റ്റ​ഡീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശ​സു​ര​ക്ഷ​യും ദു​ര​ന്ത നി​വാ​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ശി​ല്പ​ശാ​ല​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും മി​ക​ച്ച ബ​ന്ധം നി​ല​നി​ര്‍​ത്തു​ന്ന​തി​നും ഇ​ന്ത്യ ന​ല്‍​കു​ന്ന പി​ന്തു​ണ​യും സ​ഹാ​യ​വും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ദു​ര​ന്ത നി​വാ​ര​ണ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​ന്‍​വി​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ന്‍​സ് അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​എ​സ്. അ​ന്‍​പ​ഴ​ഗി​യും 2004ലെ ​സു​നാ​മി​യും ദു​ര​ന്ത നി​വാ​ര​ണ പാ​ഠ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​യ​ര്‍ കൊ​മ​ഡോ​ര്‍ നി​തി​ന്‍ സാ​ത്തെ​യും സം​സാ​രി​ച്ചു.

സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​ഫ​ന്‍​സ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. ആ​ര്‍. സു​രേ​ഷ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​റെ​യി​ന്‍​ഹാ​ര്‍​ട്ട് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.