കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ആ​ത്മാ​ഭി​മാ​നം ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം: കെ​പി​സി​ടി​എ
Sunday, September 8, 2024 7:33 AM IST
ക​ണ്ണൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ക്കു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​രം സ​മ​യം അ​ള​ന്ന് അ​വ​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്ക​രു​തെ​ന്നും കെ​പി​സി​ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തെ​യും സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​മ്പോ​ഴും കേ​ര​ള സ​ർ​ക്കാ​ർ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചൊ​ൽ​പ്പ​ടി​ക്ക് കീ​ഴ​ട​ങ്ങി അ​വ​ർ ഇ​റ​ക്കു​ന്ന തെ​റ്റാ​യ ഉ​ത്ത​ര​വു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളെ കേ​ര​ള​ത്തി​ൽ​ത​ന്നെ പി​ടി​ച്ചു​നി​ർ​ത്താ​നാ​യി നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ ന​ട​പ്പി​ൽ വ​രു​ത്തു​മ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദേ​ശ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​തി​ന്‍റെ നി​ല​വാ​രം നോ​ക്കാ​തെ ആ​ക്കം കൂ​ട്ടു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൈ​കൊ​ള്ളു​ന്ന​ത്. ക്രി​യാ​ത്മ​ക​മാ​യ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​യ ഈ ​ഘ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യു​ള്ള ഏ​തു തീ​രു​മാ​ന​വും ദോ​ഷം മാ​ത്ര​മേ ചെ​യ്യൂ​വെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ആ​ർ. അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, പ്ര​ഫ. റോ​ണി ജോ​ർ​ജ്, ഡോ. ​ജോ പ്ര​സാ​ദ് മാ​ത്യു, ഡോ. ​ടി.​കെ. ഉ​മ​ർ ഫാ​റൂ​ഖ്, ഡോ. ​എം. ബി​ജു ജോ​ൺ, ഡോ. ​എ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.