അ​ന്ത​ർ​ദേ​ശീ​യ സ്പോ​ർ​ട്സ് ഹ​ബ്ബാ​കാ​ൻ നെ​ല്ലി​ക്കു​റ്റി
Wednesday, September 11, 2024 1:45 AM IST
നെ​ല്ലി​ക്കു​റ്റി: ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ ഡ​യ​മ​ണ്ട് ജൂ​ബി​ലി, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ റൂ​ബി ജൂ​ബി​ലി എ​ന്നി​വ​യു​ടെ  ഭാ​ഗ​മാ​യി  നെ​ല്ലി​ക്കു​റ്റി​യി​ൽ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​രം പു​ല​ർ​ത്തു​ന്ന സ്പോ​ർ‌​ട്സ് ഹ​ബ്ബ് നി​ർ​മി​ക്കു​ന്നു. സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്പോ​ർ​ട്സ് ഹ​ബ്ബ് എ​ന്ന പേ​രി​ലാ​ണ് ഹ​ബ്ബ് നി​ർ​മി​ക്കു​ക. ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി സ്പോ​ർ​ട്സ് ഹ​ബ്ബി​ന്‍റെ രൂ​പ​രേ​ഖ കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് നോ​യ​ൽ താ​ഴ​ത്തു​വീ​ട്ടി​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സോ​ജ​ൻ കാ​രാ​മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  പ്രോ​ജ​ക്ട് വി​ജ​യ​ക​ര​മാ​ക്കാ​നു​ള്ള പ്രാ​ർ​ത്ഥ​ന ഹൈ​സ്കൂ​ൾ ലീ​ഡ​ർ അ​വി​നാ​ൻ നി​ഷാ​ന്ത് യു​പി സ്കൂ​ൾ ലീ​ഡ​ർ ജു​വ​ൽ ജി​നു​വി​ന് കൈ​മാ​റി.

സെ​വ​ൻ​സ് ഫു​ട്ബോ​ൾ ട​ർ​ഫ് കോ​ർ​ട്ട്, ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട്, ഓ​പ്പ​ൺ ജിം, ​ക്രി​ക്ക​റ്റ് പി​ച്ച്, ജോ​ഗിം​ഗ് ഏ​രി​യ, വെ​യി​റ്റിം​ഗ് ഏ​രി​യ, 200 മീ​റ്റ​ർ ട്രാ​ക്ക്, സി​മ്മിം​ഗ് പൂ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രി​ക്കും സ്പോ​ർ​ട്സ് ഹ​ബി​ലെ സൗ​ക​ര്യ​ങ്ങ​ൾ. ശി​ലാ​സ്ഥാ​പ​നം ഒ​ക്ടോ​ബ​ർ 29 ന് ​ന​ട​ക്കും. കെ​സി​വൈ​എം നെ​ല്ലി​ക്കു​റ്റി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി, ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ, നെ​സ (എ​ൻ​ഇ​എ​സ്എ​സ്എ) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

രൂ​പ​രേ​ഖ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു കു​റു​മു​ട്ടം, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി​ബി ഫ്രാ​ൻ​സി​സ്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷൈ​ജു ഇ​ല​വു​ങ്ക​ൽ, ലൈ​സ​ൺ മാ​വു​ങ്ക​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ  റീ​ന ക​ല്ലി​പ്പു​ഴ​യി​ൽ, ജൂ​ണി ചാ​മ​ക്കാ​ല​യി​ൽ, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് അ​ഗ​സ്റ്റി​ൻ, ടോ​മി കൊ​ച്ചു​ചെ​റു​നി​ല​ത്ത്, തോ​മ​സ് ക​ട​വും​ക​ണ്ടം, സി​സ്റ്റ​ർ ഷി​ജി, ടെ​ന്നി വേ​ങ്ങ​ത്താ​നം, ഡോ​ൺ ഇ​ല​വു​ങ്ക​ൽ, റി​ന്‍റോ പ​രു​ന്തി​രു​ത്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ളി​ന്‍റെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും നാ​ടി​ന്‍റെ വി​ക​സ​നം മു​ൻ​നി​ർ​ത്തി​യു​മാ​ണ് ഇ​ത്ത​രം ബൃ​ഹ​ത് പ​ദ്ധ​തി​യെ​ന്ന് സ്കൂ​ൾ മാ​നേ​ജ​രും നെ​ല്ലി​ക്കു​റ്റി ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ.​മാ​ത്യു ഓ​ലി​യ്ക്ക​ൽ പ​റ​ഞ്ഞു. ശ​ര​ണ്യ സു​ബി​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, ടി​ജി​ൽ ജോ​ർ​ജ്, ബി​ജു എം.​ദേ​വ​സ്യ, റീ​ബ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, മ​ജി മാ​ത്യു, ഷൈ​നി പു​തി​യാ​ർ​മ​റ്റം, ജോ​സ് കു​ന്നു​മ്മേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.