ത​ല​ശേ​രി​യി​ൽ മി​ന്ന​ൽ ചു​ഴ​ലി; ഗ​വ. ആ​ശു​പ​ത്രി​യി​ൽ വ്യാ​പ​ക നാ​ശം
Wednesday, September 11, 2024 1:45 AM IST
ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച മി​ന്ന​ൽ ചു​ഴ​ലി​യിൽ ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യു​ണ്ടാ​യ കാ​റ്റി​ൽ ആ​ശു​പ​ത്രി​യി​ലെ പ​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലു​മു​ള്ള ആ​സ്ബ​സ്‌​റ്റോ​സ് ഷീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പാ​റി വീ​ണു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

കു​ട്ടി​ക​ളു​ടെ വാ​ർ​ഡ്, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ സ​മു​ച്ഛ​യം, ബ്ല​ഡ് ബാ​ങ്ക് എ​ന്നീ കെ​ട്ടി​ട​ങ്ങ​ളി​ലെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ളാ​ണ് കാ​റ്റി​ൽ പാറി വീ​ണ​ത്. വ​ലി​യ ശ​ബ്ദം കേ​ട്ട​തോ​ടെ കെ​ട്ടി​ട​ങ്ങ​ൾ​ക്കു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്തെ ബോ​ട്ടി​ൽ ബൂ​ത്തും കാ​റ്റി​ൽ പ​റ​ന്നു നീ​ങ്ങി. ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ജ​വ​ഹ​ർ​ഘ​ട്ടി​ലെ മ​ര​ങ്ങ​ളു​ടെ കൊ​ന്പു​ക​ൾ പൊ​ട്ടി മോ​ർ​ച്ച​റി​ക്കു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​എം. ജ​മു​നാ​റാ​ണി ,ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.​സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എം. ജ​മു​നാ റാ​ണി പ​റ​ഞ്ഞു.