ഓ​ൺ​ലൈ​ൻ ജോ​ലി വാ​ഗ്ദാ​നം; ‍യു​വ​തി​ക​ൾ​ക്ക് 18. 86 ല​ക്ഷം ന​ഷ്ട​പ്പെ​ട്ടു
Sunday, September 8, 2024 7:33 AM IST
പ​യ്യ​ന്നൂ​ര്‍: ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​യി ഓ​ൺ​ലൈ​ൻ‌ ത​ട്ടി​പ്പി​ൽ യു​വ​തി​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത് 18.86 ല​ക്ഷം രൂ​പ. ഓ​ണ്‍​ലൈ​ന്‍ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ലാ​ഭം ല​ഭി​ക്കു​മെ​ന്നു​മു​ള്ള പ്ര​ലോ​ഭ​ന​ത്തി​ൽ പ​യ്യ​ന്നൂ​ര്‍ കൊ​റ്റി​യി​ലെ മു​പ്പ​തു​കാ​രി​ക്ക് 9.28 ല​ക്ഷ​ത്തോ​ളം രൂ​പ​യും ടാ​സ്കു​ക​ൾ ചെ​യ്താ​ൽ ഉ​യ​ർ​ന്ന ലാ​ഭം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ 32 കാ​രി​യു​ടെ 9.58 ല​ക്ഷം രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ മും​ബൈ​യി​ലെ കോ​യി​ന്‍ ഡി​സി​എ​ക്‌​സ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ ക​മ്പ​നി​യു​ട​മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.​ക​ഴി​ഞ്ഞ​മാ​സം 13 മു​ത​ല്‍ ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ഥാ​പ​ന​ത്തി​ല്‍ പാ​ര്‍​ട്ട് ടൈം ​ജോ​ലി ന​ല്‍​കാ​മെ​ന്നും ക​മ്പ​നി അ​യ​ക്കു​ന്ന ടാ​സ്‌​കു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ ലാ​ഭം കി​ട്ടു​മെ​ന്നും വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ ടാ​സ്‌​ക്കും ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നാ​യി 9,28,440 രൂ​പ ഓ​ണ്‍​ലൈ​ന്‍ ക​മ്പ​നി ന​ല്‍​കി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കെ​ത്തി​യി​രു​ന്നു.

ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ​വും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ സൈ​ബ​ർ‌ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം 26 മു​ത​ൽ ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നു വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ടെ​ലി​ഗ്രാം വ​ഴി ഒ​രു സ​ന്ദേ​ശം വ​രി​ക​യും യു​വ​തി അ​തി​ന് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

ടാ​സ്കു​ക​ൾ ചെ​യ്താ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സ​ന്ദേ​ശം. ആ​ദ്യം മൂ​ന്ന് ടാ​സ്കു​ക​ൾ ന​ൽ​കു​ക​യും അ​ത് പൂ​ർ​ത്തി​ക​രി​ച്ച​പ്പോ​ൾ ലാ​ഭ​വി​ഹി​തം ന​ൽ​കി യു​വ​തി​യു​ടെ​വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. മു​ന്നോ​ട്ട് ടാ​സ്കു​ക​ൾ ചെ​യ്യാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഉ​യ​ർ​ന്ന ലാ​ഭ​വി​ഹി​തം മോ​ഹി​ച്ച് യു​വ​തി പ​ണം ന​ൽ​കി. 9,58,000 രൂ​പ കൈ​പ​റ്റി​യ ശേ​ഷം ലാ​ഭ​വി​ഹി​ത​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വ​തി ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്.