ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ലെ മ​ൾ​ട്ടി​പ്ല​ക്സ് തി​യേ​റ്റ​ർ; റീ​ടെ​ൻ​ഡ​റും ഉ​റ​പ്പി​ക്കാ​നാ​യി​ല്ല
Tuesday, September 10, 2024 1:46 AM IST
ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ല്ലു​മു​ട്ടി​യി​ലെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ (കെ​എ​സ്എ​ഫ്ഡി​സി) സ്ഥാ​പി​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്‌​സ് തി​യേ​റ്റ​റി​ന്‍റെ റീ​ടെ​ൻ​ഡ​ർ ഉ​റ​പ്പി​ച്ചി​ല്ല. ഇ​തോ​ടെ തീ​യേ​റ്റ​ർ പ്ര​വൃ​ത്തി അ​നി​ശ്ചി​ത​മാ​യി നീ​ളു​മെ​ന്ന സ്ഥി​തി​യാ​യി.

ജൂ​ലൈ 12 റീ ​ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത എ​റ​ണാ​കു​ള​ത്തെ സ്ഥാ​പ​ന​ത്തി​ന് മ​തി​യാ​യ പ​രി​ച​യമി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ത​ള്ളി​യ​ത്. മൂ​ന്നാ​മ​തും ടെ​ൻ​ഡ​ർ വി​ളി​ക്കാ​നു​ള്ള നീ​ക്കം കെ​എ​സ്എ​ഫ്‌​ഡി​സി തു​ട​ങ്ങി. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 11ന് ​ആ​ദ്യം ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ങ്കി​ലും ടെ​ൻ​ഡ​ർ പ്ര​വൃ​ത്തി ആ​രും ഏ​റ്റെ​ടു​ത്തി​ല്ല.

റീ ​ടെ​ൻ​ഡ​റി​ൽ 5.05 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി, നാ​ലേ​മു​ക്കാ​ൽ കോ​ടി രൂ​പ​യ്ക്ക് എ​റ​ണാ​കു​ള​ത്തു​ള്ള ഒ​രു ക​മ്പ​നി മാ​ത്ര​മാ​ണു വാ​ഗ്ദ‌ാ​നം ന​ല്കി​യ​ത്. ആ​റു​മാ​സം കൊ​ണ്ട് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ന​ട​ത്തി ര​ണ്ടുവ​ർ​ഷം പി​ന്നി​ട്ടി​ട്ടും ടെ​ൻ​ഡ​ർ പോ​ലും ഉ​റ​പ്പി​ക്കി​നാ​കാ​ത്ത അ​വ​സ​ഥ​യി​ലാ​ണ്. കെ​ട്ടി​ട നി​ർ​മാ​ണം പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. 2022 മേ​യ് 18ന് ​മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണു തി​യേ​റ്റ​ർ നി​ർ​മാ​ണം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ത​ല​ശേ​രി-വ​ള​വു​പാ​റ റോ​ഡി​ൽ പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ത​ല​ശേ​രി-മൈ​സൂ​രു സം​സ്ഥാ​നാ​ന്ത​ര പാ​ത​യ്ക്കു അ​ഭി​മു​ഖ​മാ​യി ഉ​ള്ള സ്ഥ​ല​ത്താ​ണു ഏ​ഴു​കോ​ടി രൂ​പ ചെ​ല​വി​ട്ടു മ​ൾ​ട്ടി​പ്ല​ക്‌​സ് തി​യ​റ്റ​ർ ഒ​രു​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​ഞ്ചുനി​ല കെ​ട്ടി​ടം പ​ണി​ത​ത്.