തെ​രു​വുനാ​യ് വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ചാലക്കുടി ന​ഗ​ര​സ​ഭ
Thursday, September 12, 2024 1:41 AM IST
ചാ​ല​ക്കു​ടി: തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​​ക്കുമെന്നു ചാലക്കുടി ന​ഗ​ര​സ​ഭ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തുസം​ബ​ന്ധി​ച്ച് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ്് ക​മ്മി​റ്റി​യു​ടെ ശിപാ​ർ​ശ​ക​ൾ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്തു.
തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ തെ​രു​വുനാ​യ്ക്ക​ൾ​ക്ക് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​ൻ പാ​ടു​ള്ളൂ എ​ന്നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ പൊ​തുടാ​പ്പു​ക​ളു​ടെ വാ​ട്ട​ർ ചാ​ർ​ജ് കു​ടി​ശി​ക കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്ട​ർ അഥോ​റി​റ്റി ഒടിഎ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​യോ​ട് അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള 18.59 കോ​ടി രൂ​പ നേ​ര​ത്തെ ഇ​തേ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​ദേ​ശി​ച്ചി​രു​ന്ന പ​ത്തുകോ​ടി രൂ​പ​യാ​യി കു​റ​യ്ക്ക​ണ​മെ​ന്നും, ഇ​ത് അ​ട​വാ​ക്കു​ന്ന​തി​ന് 10 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി അ​നു​വ​ദി​ച്ചു ത​ര​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ടും വാ​ട്ട​ർ അ​ഥോറി​റ്റി​യോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​കപ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ൾ​ക്ക് ജി​ല്ലാ പ്ലാ​നിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ്തു​ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷാഫോ​റ​ങ്ങ​ൾ ന​ൽ​കാ​നും ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് 30നു​ള്ളി​ൽ വാ​ർ​ഡ് സ​ഭ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ സൗ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​ൻ ഒ​ഴി​ഞ്ഞി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ, പു​തി​യ ലേ​ലം ന​ൽ​കു​ന്ന​തി​നുവേ​ണ്ടി ടെ​ൻ​ഡ​ർ സ്വീ​ക​രി​ക്കു​ന്ന​തി​ന് കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. ലേ​ലന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തുവ​രെ ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗ്ഫീ​സ് ബ​സ് ഉ​ട​മ​സ്ഥ​ർ നേ​രി​ട്ട് ന​ഗ​ര​സ​ഭ​യി​ൽ അ​ട​യ്ക്ക​ണ​മെ​ന്നും കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ച്ചു.

വി.ആ​ർ. പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ന് ടെ​റ​സി​ൽനി​ന്നും വെ​ള്ളം വീണ് ചു​മ​ർ ന​ന​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​രന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​തി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യി​ട്ടു​ള്ള 80,000 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നും കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി.

വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ ആ​റാം വാ​ർ​ഡി​ൽ മോ​സ്കോ അ​ല​വി സെ​ന്‍റർ​ റോ​ഡ് ന​വീ​ക​ര​ണം 10 ല​ക്ഷം രൂ​പ​യു​ടെ​യും പ​തി​നെ​ട്ടാം വാ​ർ​ഡി​ൽ പാ​ല​സ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ 10 ല​ക്ഷം രൂ​പ​യു​ടെ​യും ക​രാ​ർ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.