കാ​ർ​ഷി​ക സം​ഭ​ര​ണ-​വി​പ​ണ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 12, 2024 1:41 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കാ​ർ​ഷി​ക ഉ​ത്പ​ന്ന സം​ഭ​ര​ണ-​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ന​ൽ​കി സം​ഭ​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കേ​ന്ദ്ര​ത്തി​ലൂ​ടെ ല​ഭി​ക്കും. പൊ​തു​ക​ന്പോ​ള​ത്തെ​ക്കാ​ളും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ക.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി .ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ക​വി​താ ഗോ​വി​ന്ദ​ൻ, ചെ​യ​ർ​മാ​ൻ എം.​എ. ഖ​ലീ​ൽ റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ .​പി. സാ​ബു, ധ​ന്യ ഗോ​പി, എ​ൻ. എ​ൻ. പ്ര​സ​ന്ന​കു​മാ​ർ , ബാ​ബു പ​ള്ളി​പ്പു​റം, വ​ർ​ക്കി മൂ​ഴി​യാ​ങ്ക​ൽ,പി .​ആ​ർ. നാ​രാ​യ​ണ​ൻ നാ​യ​ർ , അ​ബ്ദു​ള്ള നെ​ല്ലി​ക്കു​ന്ന്, ഡെ​ന്നീ​സ് വാ​ഴ​പ്പ​ള്ളി​ൽ, കെ. ​എ​ൻ. ച​ന്ദ്ര​ൻ , വി. ​വി. അ​ബ്ദു​ള്ള, വി. ​ജി. സോ​മ​ൻ , സി. ​ജി. ഗോ​പ​ൻ,പി. ​കെ. സാ​വി​ത്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.