വീ​സ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, September 12, 2024 1:41 AM IST
ശ്രീ​ക​ണ്ഠ​പു​രം: വീ​സ വാ​ഗ്ദാ​നം ചെ​യ്‌​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​യാ​ൾ ചെ​ന്നൈ​യി​ൽ അ​റ​സ്റ്റി​ൽ. ചെ​ന്പ​ന്തൊ​ട്ടി സ്വ​ദേ​ശി ജി​നീ​ഷ് ജോ​ർ​ജി​ന്‍റെ പ​രാ​തി​യി​ൽ തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി ജോ​സ​ഫ് ഡാ​നി​യേ​ലാ​ണ് (51) അ​റ​സ്റ്റി​ലാ​യ​ത്. ജി​നീ​ഷ് ജോ​ർ​ജി​ന്‍റെ ഭാ​ര്യ​ക്ക് അ​മേ​രി​ക്ക​യി​ൽ ജോ​ലി വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം നാ​ല​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി.

റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് മാ​ര്യം​ഗ​ല​ത്ത്, എ​സ്ഐ എം.​വി. ഷീ​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജീ​വ​ൻ, ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ചെ​ന്നൈ​യി​ൽ വ​ച്ച് പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ൽ ത​ളി​പ്പ​റ​മ്പ്, ഉ​ളി​ക്ക​ൽ,ഇ​രി​ട്ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും കോ​ഴി​ക്കോ​ട് ,മ​ല​പ്പു​റം, ഇ​ടു​ക്കി,കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രേ വീ​സ ത​ട്ടി​പ്പ് കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.