സി​ൻ​ഡി​ക്കേ​റ്റം​ഗ​ത്തി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കെ​പി​സി​ടി​എ
Wednesday, September 11, 2024 1:46 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പി​എ​ച്ച്ഡി ഗൈ​ഡ്ഷി​പ്പ് കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് നി​ഷേ​ധി​ച്ച​തി​ൽ മു​ൻ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റും നി​ല​വി​ലെ സി​ൻ​ഡി​ക്കേ​റ്റം​ഗ​വു​മാ​യ അ​നി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ പ​ങ്ക് എ​ടു​ത്തു​പ​റ​ഞ്ഞു വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് കെ​പി​സി​ടി​എ ക​ണ്ണൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ക​ത്തെ​ഴു​തി.

നാ​ക് -എ​ൻ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​വേ​ഷ​ണോ​ന്മു​ഖ സാ​ഹ​ച​ര്യം നി​ഷേ​ധി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധ​ക​ര​മാ​ണെ​ന്ന് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​നോ പി.​ജോ​സ് വൈ​സ് ചാ​ൻ​സ​ല​റെ അ​റി​യി​ച്ചു. എ ​ജി ഒ​ബ്ജ​ക്‌‌​ഷ​നി​ലൂ​ടെ 10 കോ​ടി രൂ​പ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ന​ഷ്ട​മാ​യ​തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് നി​ല​വി​ലെ സി​ൻ​ഡി​ക്കേ​റ്റം​ഗം അ​നി​ൽ രാ​മ​ച​ന്ദ്ര​ൻ. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്ഡി ഗൈ​ഡ്ഷി​പ്പ് നി​ഷേ​ധി​ച്ച​ത് വി​വാ​ദ​മാ​യ​പ്പോ​ൾ ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഇ​ത്ത​രം സ​മീ​പ​നം ഉ​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി.

‌ പ്ര​സ്തു​ത ശ്ര​മ​ത്തി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പി​ന്നാ​ലെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലും പി​എ​ച്ച്ഡി ഗൈ​ഡ്ഷി​പ്പ് നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഈ ​നി​ല​പാ​ട് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. യു​ജി​സി നി​ബ​ന്ധ​ന​ക​ൾ വ​ള​ച്ചൊ​ടി​ച്ചാ​ണ് വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ത്തെ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഇ​ങ്ങ​നെ​യൊ​രു നി​ല​പാ​ട് കൈ​ക്കൊ​ണ്ട​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ സാ​ഹ​ച​ര്യം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഇ​രി​ക്കു​ന്ന കൊ​മ്പ് മു​റി​ക്കു​ന്ന​ത് പോ​ലെ​യാ​ണ്. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യും പി​എ​ച്ച്ഡി ഗൈ​ഡ്ഷി​പ്പ് കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന​താ​യു​ള്ള രേ​ഖ​ക​ളും കെ​പി​സി​ടി​എ വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.

നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണേ​ഴ്സ് വി​ത്ത് റി​സ​ർ​ച്ച് എ​ന്ന നാ​ലു​വ​ർ​ഷ ഡി​ഗ്രി പ്രോ​ഗ്രാം യു​ജി​സി നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ങ്കി​ൽ പി​എ​ച്ച്ഡി ഗൈ​ഡ് ഷി​പ്പ് നേ​ടി​യ അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യം കോ​ള​ജു​ക​ളി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നി​രി​ക്കെ ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത ലോ​ബി​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക വി​രു​ദ്ധ സ​മീ​പ​നം കൈ​ക്കൊ​ള്ളു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​പി​സി​ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.