ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജാ​ഗ്ര​താ​ദി​നം ആ​ച​രി​ച്ചു
Monday, September 9, 2024 1:10 AM IST
പ​യ്യാ​വൂ​ർ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡി ക​മ്മീ​ഷ​ൻ ചെ​യ്യു​ക, ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ ഇ​എ​സ്ഐ സോ​ണു​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, ക​രി​ന്ത​ളം- വ​യ​നാ​ട് 400 കെ​വി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ ജാ​ഗ്ര​താ ദി​ന​മാ​യി ആ​ച​രി​ച്ചു. ജാ​ഗ്ര​താ ദി​നാ​ച​ര​ണ​ത്തി ന്‍റെ ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റാ​രി​ക്കാ​ൽ ക​മ്പ​ല്ലൂ​ർ ഇ​ട​വ​ക​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ നി​ർ​വ​ഹി​ച്ചു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

19 മേ​ഖ​ല​ക​ളി​ലാ​യി വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട്, ജോ​ണി തോ​ല​മ്പു​ഴ, സ്റ്റീ​ഫ​ൻ കീ​ച്ചേ​രി​ക്കു​ന്നേ​ൽ, സാ​ജു പു​ത്ത​ൻ​പു​ര, തോ​മ​സ് ഒ​ഴു​ക​യി​ൽ, ബേ​ബി കോ​യി​ക്ക​ൽ, ജെ​യ്സ​ൺ അ​ട്ടാ​റി​മാ​ക്ക​ൽ, ജോ​ളി ജോ​സ​ഫ് എ​ള്ള​ര​ഞ്ഞി​യി​ൽ, ബി​ജു മ​ണ്ഡ​പ​ത്തി​ൽ, ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം, ബെ​ന്നി ചേ​രി​ക്ക​ത്ത​ട​ത്തി​ൽ, തോ​മ​സ് വ​ർ​ഗീ​സ് വ​ര​മ്പു​ങ്ക​ൽ, ഷാ​ജു ഇ​ട​ശേ​രി, ജോ​സ് പു​ത്ത​ൻ​പു​ര, ജോ​ർ​ജ് കാ​നാ​ട്ട് എ​ന്നി​വ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​താ ദി​നാ​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.