ലോ​റി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, September 8, 2024 7:33 AM IST
കൂ​ത്തു​പ​റ​മ്പ്: മ​മ്പ​റം പൊ​യ​നാ​ട് ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു.​ മൈ​ലു​ള്ളി മെ​ട്ട സ്വ​ദേ​ശി ഷാ​ജി നി​വാ​സി​ൽ ഷാ​രോ​ൺ (20) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​യാ​യി​രു​ന്ന ആ​ര്യ​ശ്രീ (22) ക്ക് ​സാ​ര​മാ​യി പ​രി​ക്കേ​റ്റു. ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​ര്യ​ശ്രീ​യെ ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച​ര​ക്ക​ണ്ടി ഭാ​ഗ​ത്തു​നി​ന്ന് മ​മ്പ​റം ഭാ​ഗ​ത്തേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​രോ​ണി​നെ​യും ആ​ര്യ​ശ്രീ​യെ​യും നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ക​ണ്ണൂ​ർ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഷാ​രോ​ണി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ നെ​ല്ല്യാ​ട് കു​ഴി​യി​ൽ​പീ​ടി​ക സ്വ​ദേ​ശി ആ​ര്യ​ശ്രീ ബാ​ല​സം​ഘം പി​ണ​റാ​യി ഏ​രി​യാ പ്ര​സി​ഡ​ന്‍റാ​ണ്.

സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പി​ണ​റാ​യി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​രി​ച്ച ഷാ​രോ​ൺ എ​സ്എ​ഫ്ഐ പി​ണ​റാ​യി ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​ണ്. പ​രേ​ത​നാ​യ ഷാ​ജി-​രേ​ഷ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ഹാ​രി​ഷ് (വി​ദ്യാ​ർ​ഥി പെ​ര​ള​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ).