കു​ട്ടി​ക​ളി​ലെ ആ​സ്ത്മ- അ​ല​ർ​ജി രോ​ഗ​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണം: ഐ​എ​പി
Monday, September 9, 2024 1:10 AM IST
ക​ണ്ണൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ മൂ​ല​വും ര​ക്ഷി​താ​ക്ക​ളു​ടെ അ​ശ്ര​ദ്ധ മൂ​ല​വും കു​ട്ടി​ക​ളി​ലെ അ​ല​ർ​ജി -ആ​സ്ത്മ രോ​ഗ​ങ്ങ​ൾ​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​കാ​ത്ത​ത് ഭാ​വി​യി​ൽ ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് (ഐ​എ​പി) ശി​ശു​രോ​ഗ വി​ദ​ഗ്ധ​ർ​ക്കാ​യി ക​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച അ​ല​ർ​ജി ആ​സ്ത്മ ശി​ല്പ​ശാ​ല.

ശി​ല്പ​ശാ​ല ഐ​എ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം. ​ശി​ങ്കാ​ര​വേ​ലു (പോ​ണ്ടി​ച്ചേ​രി) ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​പി പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​സി. രാ​ജീ​വ​ന് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​ജോ​ണി സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ർ, ഡോ. ​നി​മ്മി ജോ​സ​ഫ്, ഡോ. ​മൃ​ദു​ല ശ​ങ്ക​ർ, ഡോ. ​ശ​ര​ത് ബാ​ബു എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​അ​ജി​ത് സു​ഭാ​ഷ്, ഡോ. ​ആ​ര്യാ​ദേ​വി, ഡോ. ​അ​രു​ൺ അ​ഭി​ലാ​ഷ്, ഡോ. ​പ​ദ്മ​നാ​ഭ ഷേ​ണാ​യി, ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്പൈ​റോ​മെ​ട്രി, ഓ​സ്‌‌​ലോ​മെ​ട്രി, അ​ല​ർ​ജി അ​ൽ​ഗോ​രി​തം, ആ​സ്മാ ഡി​വൈ​സ് ആ​ൻ​ഡ് ടൂ​ൾ​സ് എ​ന്നി​വ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ല്കി.