വൈ​ജ്ഞാ​നി​ക അ​ടി​ത്ത​റ​യി​ലൂ​ടെ ഭാ​ര​ത​ത്തി​നു മു​ന്നേ​റ്റം: എം​പി
Thursday, September 12, 2024 3:19 AM IST
പ​ത്ത​നം​തി​ട്ട: യു​വ​ത​ല​മു​റ​യ്ക്ക് നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ വൈ​ജ്ഞാ​നി​ക അ​ടി​ത്ത​റയി​ൽ ലോ​കം കീ​ഴ​ട​ക്കാ​നു​ള്ള ജൈ​ത്ര​യാ​ത്ര​യി​ലാ​ണ് ന​മ്മു​ടെ രാ​ജ്യ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. കോ​ന്നി കൂ​ട​ൽ സെ​ന്‍റ് മേ​രീ​സ് മോ​ഡ​ൽ സ്കൂ​ളി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ടൂ​ർ - ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യ മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​താ​യി നി​ർ​മി​ച്ച സ​യ​ൻ​സ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ ലൈ​ബ്ര​റി ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഇ​ട​വ​ക വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ജി കെ. ​ജോ​യി, ഫാ. ​കെ.​ജി. അ​ല​ക്സാ​ണ്ട​ർ, മു​ൻ സ​ഹ​വി​കാ​രി ഫാ. ​ജോ​ണി​ക്കു​ട്ടി, ഫാ. ​ബെ​ഞ്ച​മി​ൻ ഒ​ഐ​സി, ഫാ. ​ജെ​റി​ൻ ജോ​ൺ​സ​ൺ, ഡോ. ​പീ​റ്റ​ർ മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.