ടി​എ​സ്എ​സ്എ​സ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, September 9, 2024 1:10 AM IST
ചെ​റി​യ​അ​രീ​ക്ക​മ​ല: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) ചെ​റി​യ​അ​രീ​ക്ക​മ​ല ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പു​തു​മ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ൺ​ഡേ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ർ​ജ് ത​ച്ചി​ലേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ണി ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ജോ​ജോ പു​ല്ലാ​ട്ട്, ജോ​ർ​ജ് കു​ന്നും​പു​റ​ത്ത്, സി​ജി ജോ​ർ​ജ്, ആ​ൻ ഗ്രേ​സ് മ​ന​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് ക്വി​സ് മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

മ​ത്സ​ര​ത്തി​ൽ ആ​ന്‍റ​ണി മ​റ്റ​ത്തി​ൻ​ക​ര, ഡി​വോ​ൺ മ​ഠ​ത്തി​ക്കു​ഴി എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും അ​ർ​പ്പി​ത തെ​റ്റാ​ലി​യ്ക്ക​ൽ, എ​ൽ​ബ ക​ടു​വാ​തൂ​ക്കി​ൽ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ആ​ൻ മ​രി​യ കു​ന്നും​പു​റ​ത്ത്, ക്രി​സ്റ്റീ​ന കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ​ക്കാ​ണു മൂ​ന്നാം സ്ഥാ​നം. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഫാ. ​ജോ​സ​ഫ് പു​തു​മ​ന വി​ത​ര​ണം ചെ​യ്തു.