മാ​ട്ട​റ​യി​ൽ ആ​ദ്യ പ​ച്ച​ത്തുരു​ത്തി​നാ​യി തൈ ​ന​ട്ട് കാ​രീ​സ് യു​പി സ്കൂ​ൾ
Wednesday, September 11, 2024 1:45 AM IST
ഉ​ളി​ക്ക​ൽ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള കാ​മ്പ​യി​ന് മാ​ട്ട​റ വാ​ർ​ഡി​ൽ തു​ട​ക്ക​മാ​യി. മാ​ട്ട​റ കാ​രീ​സ് യു​പി സ്കൂ​ളി​ൽ ഒ​രു​ക്കു​ന്ന പ​ച്ച​തു​രു​ത്തി​ലെ വൃ​ക്ഷ തൈ ​ന​ടീ​ൽ ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ല​ഞ്ഞി, നെ​ല്ലി, രു​ദ്രാ​ക്ഷം, നീ​ർ​മാ​ത​ളം, നീ​ർ​മ​രു​ത്, ഭ​ദ്രാ​ക്ഷം, ക​ട​മ്പ്, ക​ർ​പ്പൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള വൃ​ക്ഷ​ങ്ങ​ൾ ആ​ണ് ഇ​ന്ന​ലെ ന​ട്ടു പി​ടി​പ്പി​ച്ച​ത്. വാ​ർ​ഡ്അം​ഗം സ​രു​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി.​പി. സു​കു​മാ​ര​ൻ, വി​ഇ​ഒ വി​ഷ്ണു, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ റി​ജി​ത്ത്, പ​ങ്ക​ജാ​ക്ഷ​ൻ കു​റ്റി​യാ​നി​ക്ക​ൽ, വി​ജി റോ​യ്, മു​ഖ്യാ​ധ്യാ​പി​ക ഇ.​ജെ. ത​ങ്ക​മ്മ അ​ഞ്ജ​ന സാ​ഗ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.