മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം; ക​ർ​ഷ​ക​ർ ഭീ​തി​യി​ലെ​ന്ന് എം​എ​ൽ​എ
Monday, September 9, 2024 1:10 AM IST
പ​യ്യാ​വൂ​ർ: വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി, ശാ​ന്തി​ന​ഗ​ർ, ആ​ടാം​പാ​റ, വ​ഞ്ചി​യം, ച​ന്ദ​ന​ക്കാം​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന കാ​ട്ടാ​ന ശ​ല്യം മൂ​ലം കൃ​ഷി മാ​ത്ര​മ​ല്ല പ്ര​ദേ​ശ​വാസി​ക​ളു​ടെ ജീ​വ​ൻ പോ​ലും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ.

വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​ക​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ കാ​ട്ടാ​ന​ക​ളെ ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ല. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ക്കാ​തി​രി​ക്കാ​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യ ആ​ന മ​തി​ൽ എ​ത്ര​യും വേ​ഗ​ത്തി​ൽ നി​ർ​മി​ച്ച് ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെം​ബ​ർ എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ബേ​ബി തോ​ലാ​നി, ബെ​ന്നി തോ​മ​സ്, ജോ​ഷി ക​ണ്ട​ത്തി​ൽ, എ.​ജെ. ജോ​സ​ഫ്, കെ.​ടി.​ മൈ​ക്കി​ൾ, ജോ​യ് പു​ന്ന​ശേ​രി​മ​ല​യി​ൽ, ഫി​ലി​പ് പാ​ത്തി​ക്ക​ൽ, ബേ​ബി മു​ല്ല​ക്ക​രി, ടി.​പി.​അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജേ​ക്ക​ബ് പ​ന​ന്താ​നം, കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​മ​ൽ തോ​മ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.