ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​; യൂ​ത്ത് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Monday, September 9, 2024 1:10 AM IST
ഇ​രി​ട്ടി: ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യു​ള്ള ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ പ്ര​വ​ർ​ത്ത​നം പാ​യം പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ യൂ​ത്ത് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കൊ​പ്പം കു​ന്നോ​ത്ത് ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് യൂ​ത്ത് മീ​റ്റി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

കോ​ള​ജി​ൽ ന​ട​ത്തി​യ യൂ​ത്ത് മീ​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി. ​പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ റി​സോ​ഴ്സ്പേ​ഴ്സ​ൺ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം ബി​ജു കോ​ങ്ങാ​ട​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. അ​ജി​ത, വി​ഇ​ഒ ബി​നീ​ഷ് വ​ർ​ഗീ​സ്, ഹ​രി​ത ക​ർ​മ​സേ​ന ക​ൺ​സോ​ഷ്യം പ്ര​സി​ഡ​ന്‍റ് ഗി​രി​ജ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എം. ​ആ​ദ​ർ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും വീ​ടു​ക​ളി​ലെ​ത്തി ജൈ​വ, അ​ജൈ​വ, ദ്ര​വ്യ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ആ​വ​ശ്യ​ക​ത​ക​ളും മാ​ലി​ന്യ​ത്തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളും സം​ബ​ന്ധി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.