എ​കെ​സി​സി ജാ​ഗ്ര​താ ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, September 11, 2024 1:45 AM IST
ഇ​രി​ട്ടി: കു​ന്നോ​ത്ത് ഫൊ​റോ​നാ​ത​ല എ​കെ​സി​സി ജാ​ഗ്ര​താ ദി​നാ​ച​ര​ണം ന​ട​ത്തി. കു​ന്നോ​ത്ത് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​ക​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​മ്പോ​ൾ ക​ർ​ഷ​ക അ​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​ഭൂ​മി യേ​യും ഒ​ഴി​വാ​ക്കു​ക, മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ​ക്ക​മ്മീ​ഷ​ൻ ചെ​യ്യു​ക, വ​യ​നാ​ട്-ക​രി​ന്ത​ളം 400 കെ​വി ലൈ​ൻ ക​ട​ന്നു പോ​കു​ന്ന​തി​നാ​ൽ കൃ​ഷി ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഗ്ര​താ ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ക്കി​ലി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​ക​രി ഫാ. ​തോ​മ​സ് പാ​ണാ​ക്കു​ഴി, ബെ​ന്നി പു​തി​യാം​മ്പു​റം, എ​ൻ.​വി. ജോ​സ​ഫ്, ഷാ​ജു ഇ​ട​ശേ​രി, ജീ​നാ കെ ​മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ ക​ക്കാ​ട്ടി​ൽ, ര​ഞ്ജ​ന വ​ട​ക്കേ​ൽ, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.