ക​നാ​ലി​ലെ ക​ട​ക​ൽ നീ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Wednesday, September 11, 2024 11:33 PM IST
മ​ങ്കൊ​മ്പ്: കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​ക്കു സ​മീ​പ​ത്തെ ചേ​ല​യാ​റി​നു കു​റു​കെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​ൻ ഭാ​ഗ​ത്തും എ​സ്ഡ​ബ്ല്യുടിഡി യാ​ത്ര ബോ​ട്ടു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തും പോ​ള​യും ക​ട​ക​ലും അ​ടി​യ​ന്തര​മാ​യി നീ​ക്കം ചെ​യ്യാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു ത​യാ​റാ​വ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​പ്പോ​ൾ ബോ​ട്ട് ഒ​രു സൈ​ഡി​ൽ കൂ​ടി മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ദി​നം​പ്ര​തി നി​ര​വ​ധി ഹൗ​സ് ബോ​ട്ടു​ക​ളും യാ​ത്രാ​ബോ​ട്ടു​ക​ളും ക​ട​ന്നു​പോ​കു​ന്ന ഈ ​ഭാ​ഗ​ത്ത് ര​ണ്ടു ബോ​ട്ടു​ക​ൾ ഒ​രി​മി​ച്ച് എ​ത്തി​യാ​ൽ കൂ​ട്ടി​യി​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞുകൂ​ടി​ ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നു​ണ്ട്.

സ​മീ​പ​ത്തെ എ​ഫ്സിസി കോ​ൺ​വന്‍റ് സാ​ന്തോം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, കി​ട​ങ്ങ​റ പ​ള്ളി എന്നിവിടങ്ങളിൽ എ​ത്തു​ന്ന​വ​രും ദു​ർ​ഗ​സം മൂ​ലം ഏ​റെ ക്ലേ​ശി​ക്കു​ക​യാ​ണ്.

പ​ള്ളി​യി​ലെ വി​വാ​ഹസ​ദ്യ ന​ട​ക്കു​ന്ന പാ​രി​ഷ് ഹാ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല ത​വ​ണ കി​ട​ങ്ങ​റ പ​ള്ളി​യി​ൽനി​ന്നു ക​ട​ക​ൽ നീ​ക്കം ചെ​യ്തി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ഇ​ത് നീ​ക്കം ചെ​യ്യാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ത​യാ​റാ​വ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ.​ ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ബി​ജു വേ​ലങ്കേ​രി​ച്ചി​റ, വ​ർ​ക്കി മാ​ത്യു ഒ​റ്റ​ക്കു​ട​ശേ​രി, ബി​ജി​മോ​ൾ മു​ണ്ട​യ്ക്ക​ൽ, സി​ബി​ച്ച​ൻ വ​ട​ക​ര പു​ത്ത​ൻപ​റ​മ്പ്, സാ​ലി​മ്മ ക​രി​വേ​ലി​ത്ത​റ, എ​ൽ​സ​മ്മ തി​ട്ടേശേരി പു​ര​യ്ക്ക​ൽ, സി​ബി​ച്ച​ൻ തു​ണ്ടി​യി​ൽ, ലീ​നാ ജോ​ജി, കൊ​ച്ചു​റാ​ണി പൂ​വ​ക​ളം, രാ​ജു തോ​ട്ടു​ങ്ക​ൽ, സ​ജി കൊ​ര​ത്ത​റ എ​ന്നിവ​ർ പ്ര​സം​ഗി​ച്ചു.