വേ​റി​ട്ട തെ​ര​ഞ്ഞെ​ടു​പ്പുമായി ഡോ​ൺ ബോ​സ്കോ കോ​ള​ജ്
Thursday, September 12, 2024 1:41 AM IST
ഇ​രി​ട്ടി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വേ​ലി​ക്കെ​ട്ടു​ക​ളി​ല്ലാ​തെ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പാ​ത​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി വീ​ണ്ടും അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്.

എ​ല്ലാ രാ​ഷ്‌‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും സ​മ​ദൂ​രം പാ​ലി​ച്ച് മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് പ്രോ​ഗ്രാ​മി​ലൂ​ടെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും പ്ര​സം​ഗി​ക്കാ​നു​ള്ള പൊ​തു​വേ​ദി​യൊ​രു​ക്കി​യും എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ൽ​കു​ന്ന പ്ര​സി​ഡ​ൻ​ഷ്യ​ൽ രീ​തി​യി​ലു​മാ​ണ് ഡോ​ൺ ബോ​സ്കോ​യി​ൽ മാ​തൃ​കാ​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട് പ​റ​ഞ്ഞു. ചെ​യ​ർ​മാ​നാ​യി പി.​എം. അ​ഭി​ന​ന്ദി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി റി​ച്ചാ​ൾ​ഡ് ഫി​ലി​പ്പി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ: മെ​റീ​റ്റ സ​ണ്ണി- വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ, മ​സ്യൂ​ന സി​റാ​ജു​ദ്ദി​ൻ കാ​ര​ക്ക​ണ്ടി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​ഞ്ജി​ത സു​രേ​ഷ്- ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി, ടെ​ൻ​സ​ൻ തോ​മ​സ്- ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ, എ​സ്. ഹി​ഷാം മു​ഹ​മ്മ​ദ്, കെ.​വി. സൗ​രാ​ഗ്- യു​യു​സി, റോ​ഷി​ൻ റെ​ജി- മാ​ഗ​സി​ൻ എ​ഡി​റ്റ​ർ.