മാ​ങ്ങാ​ട് ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Monday, September 9, 2024 1:10 AM IST
ക​ല്യാ​ശേ​രി: ക​ണ്ണൂ​ർ-​ത​ളി​പ്പ​റ​മ്പ് റൂ​ട്ടി​ൽ മാ​ങ്ങാ​ട് ക​ള്ളു​ഷാ​പ്പി​നു താ​ഴെ ക​ല്യാ​ശേ​രി വ​നി​താ ഗാ​ർ​മെ​ന്‍റ്സി​ന് എ​തി​ർ​വ​ശം സ​ർ​വീ​സ് റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ വീ​ടി​നു നാ​ശം സം​ഭ​വി​ച്ചു. ക​ണ്ണൂ​രി​ൽ നി​ന്നും ശ്രീ​ക​ണ്ഠ​പു​രം, ചെ​മ്പേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കൃ​തി​ക ബ​സാ​ണ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 11 യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ന്നി​ലു​ണ്ടാ​യ വാ​ഹ​നം പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ വെ​ട്ടി​ച്ച​താ​ണ് ബ​സ് നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. വീ​ട്ടി​ലു​ള്ള​വ​ർ സ​മീ​പ​ത്തെ ക​ല്യാ​ണ വീ​ട്ടി​ലാ​യ​തി​നാ​ലാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.