ത​ളി​പ്പ​റ​മ്പി​ൽ 1.5 ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത കു​പ്പി​വെ​ള്ളം പി​ടി​കൂ​ടി
Wednesday, September 11, 2024 1:45 AM IST
ത​ളി​പ്പ​റ​മ്പ്: ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ലാ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത 300 മി​ല്ലി ലി​റ്റ​ർ കു​പ്പി​വെ​ള്ളം പി​ടി​കൂ​ടി. പി.​കെ. ഷെ​ഫീ​ഖി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​വി.​ടി പ്ലാ​സ്റ്റി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ൽ 679 പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച കു​പ്പി വെ​ള്ള​മാ​ണ് പി​ടി​കൂ​ടി​യ​ത്.

10000 രൂ​പ പി​ഴ ചു​മ​ത്തി. പി​ടി​ച്ചെ​ടു​ത്ത കു​പ്പി​വെ​ള്ളം ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ലാ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ടീം ​ലീ​ഡ​ർ പി.​പി അ​ഷ്‌​റ​ഫ്‌, എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ ടി.​വി ര​ഘു​വ​ര​ൻ, സ്‌​ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, ത​ളി​പ്പ​റ​മ്പ ന​ഗ​ര​സ​ഭ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ര​സി​ത​എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.