വി​ല്ലേ​ജ് മാ​ർ​ട്ട് ആ​ഴ്ച​ച്ച​ന്ത പ്ര​വ​ർ​ത്ത​നമാ​രം​ഭി​ച്ചു
Tuesday, September 10, 2024 1:46 AM IST
ക​രു​വ​ഞ്ചാ​ൽ: ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടു​വ​ർ​ഷം മു​ന്പ് രൂ​പംകൊ​ണ്ട പൈ​ത​ൽ ഹി​ൽ​സ് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ വി​ല്ലേ​ജ് മാ​ർ​ട്ടും ആ​ഴ്ച​ച്ച​ന്ത​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ല​ക്കോ​ട് കൊ​ട്ട​യാ​ട് ഫി​ലിം​സി​റ്റി​ക്കു സ​മീ​പ​മാ​ണ് ക​ർ​ഷ​ക​രു​ടെ ഈ ​സം​രം​ഭം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 101 ക​ർ​ഷ​ക​ർ തി​രി തെ​ളി​ച്ചാ​ണ് ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി വി​പ​ണം ന​ട​ത്തി ക​ർ​ഷ​ക​ർ​ക്ക് മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം.

ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഡോ.​ കെ.​എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ഇ​ൻ​പു​ട്ട് ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ സ്പൈ​സ​സ് ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സീ​ന​ത്ത് ഫ്രൂ​ട്ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് അ​ഗ​സ്റ്റി​ൻ പ​റ​ത്താ​ഴ​യെ ച​ട​ങ്ങി​ൽ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് വ​ർ​മ ആ​ദ​രി​ച്ചു. ആ​ദ്യ വി​ല്പ​ന എ​സ്എ​ച്ച്എം ഡ​യ​റ​ക്ട​ർ പി. ​രേ​ണു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​ല​ക്കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​രി​ദാ​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

വ​യ​നാ​ട് വാം ​ടീ വി​പ​ണ​ന ഉ​ദ്ഘാ​ട​നം ക​രു​വ​ഞ്ചാ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ത്ത​ൻ​പു​ര നി​ർ​വ​ഹി​ച്ചു. ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പി​ഡി​എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. റി​ജി​ൻ ന​ർ​വ​ഹി​ച്ചു. ക​മ്പ​നി സി​ഇ​ഒ സു​ധീ​പ് സ്ക​റി​യ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കെ​വി​കെ ഡ​യ​റ​ക്ട​ർ പി. ​ജ​യ​രാ​ജ്, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എം. ​എ​ൻ. പ്ര​ദീ​പ​ൻ, വ​യ​നാ​ട് വാം ​ടീ ഡ​യ​റ​ക്ട​ർ ഫാ. ​ടി​നോ സി​എ​സ്ടി, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തം​ഗം നി​ഷ വി​നു, പൈ​ത​ൽ ഹി​ൽ​സ് എം​ഡി പി.​ടി.​ ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.