നാ​യി​ക്കാ​ലി റോ​ഡ് പ്ര​വൃ​ത്തി ന​വം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേശം
Monday, July 8, 2024 1:10 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ-മ​ണ്ണൂ​ർ റോ​ഡി​ൽ നാ​യി​ക്കാ​ലി​യി​ൽ പു​ഴ​യി​ലേ​ക്ക് താ​ഴ്ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​വം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കെ.​കെ.​ ശൈ​ല​ജ എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം.

പ്ര​വൃ​ത്തി നീ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി​യോ​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, മു​മ്പ് തീ​രു​മാ​നി​ച്ച പ്ര​കാ​രം ന​വം​ബ​ർ 24 ന​കം ത​ന്നെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ശൈ​ല​ജ നി​ർ​ദേ​ശം ന​ൽ​കി. മ​ഴ മാ​റി​യാ​ലു​ട​ൻ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്ക​ണം.

ഉ​രു​വ​ച്ചാ​ൽ-മ​ണ​ക്കാ​യി-മ​രു​താ​യി കെ​എ​സ്ടി​പി റോ​ഡ് പ്ര​വൃ​ത്തി സെ​പ്റ്റം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പാ​ലോ​ട്ടു​പ​ള്ളി-വെ​മ്പ​ടി-കോ​ളാ​രി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. 23 സ്ഥ​ല​മു​ട​മ​ക​ൾ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ പ്ര​വൃ​ത്തി​ക​ളു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യം യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.