സി​നി​മാ​ പി​ന്ന​ണി ഗാ​യ​ക​ൻ പി.​വി. വി​ശ്വ​നാ​ഥ​ന്‍ അ​ന്ത​രി​ച്ചു
Sunday, July 7, 2024 11:31 PM IST
ത​ളി​പ്പ​റ​മ്പ്: സി​നി​മാ​ പി​ന്ന​ണി ഗാ​യ​ക​നും അ​ധ്യാ​പ​ക​നു​മാ​യ ത​ളി​പ്പ​റ​മ്പ് കീ​ഴാ​റ്റൂ​രി​ലെ പി.​വി. വി​ശ്വ​നാ​ഥ​ന്‍ (55) അ​ന്ത​രി​ച്ചു. ന്യു​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണു മ​ര​ണം.

മി​ല്‍​ട്ട​ണ്‍​സ് കോ​ള​ജി​ലെ മു​ന്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന വി​ശ്വ​നാ​ഥ​ന്‍, മു​ര​ളി കു​ന്നും​പു​റ​ത്ത് നി​ര്‍​മി​ച്ച ‘വെ​ള്ളം’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണു പി​ന്ന​ണി ഗാ​യ​ക​നാ​യ​ത്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍ എ​ഴു​തി ബി​ജി​ബാ​ല്‍ ഈ​ണം പ​ക​ര്‍​ന്ന "ഒ​രു കു​റി കാ​ണാ​ന്‍' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ദാ​യോം പ​ന്ത്ര​ണ്ടും എ​ന്ന സി​നി​മ​യി​ലെ "ച​ക്കി​ക്കൊ​ച്ച​മ്മേ' എ​ന്ന ഗാ​ന​വും ആ​ല​പി​ച്ചി​രു​ന്നു. ഗാ​ന​മേ​ള​ക​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന വി​ശ്വ​നാ​ഥ​ന്‍ നി​ര​വ​ധി ആ​ല്‍​ബ​ങ്ങ​ളി​ലും പാ​ടി​യി​ട്ടു​ണ്ട്. പ​രേ​ത​നാ​യ പി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍-​കാ​ര്‍​ത്യാ​യ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ത്ന​പാ​ൽ, ധ​ന​ഞ്ജ​യ​ൻ, സ​ഹ​ജ, രാ​ജാ​മ​ണി.