ജ​പ്തി​ മു​ത​ലു​ക​ള്‍ തു​രു​ന്പി​ച്ച് ന​ശി​ച്ചു
Sunday, July 7, 2024 8:13 AM IST
ത​ളി​പ്പ​റ​മ്പ്: പ​തി​നേ​ഴുവ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ലേ​ലം ചെ​യ്യാ​നാ​വാ​ത്ത ജ​പ്തി​മു​ത​ലു​ക​ള്‍ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ല്‍ തു​രു​മ്പി​ച്ച് നശിക്കുന്നു. പി​എം​ആ​ര്‍​വൈ പ​ദ്ധ​തി​യി​ല്‍ വാ​യ്പ വാ​ങ്ങി തി​രി​ച്ച​ട​ക്കാ​തെ വ​ന്ന​തോ​ടെ ജ​പ്തി ചെ​യ്ത ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് ന​ശി​ച്ചു​തീ​രു​ന്ന​ത്.

2007 ലാ​ണ് ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ ജ​പ്തി ചെ​യ്ത​ത് താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ല്‍ എ​ത്തി​ച്ച​ത്. അ​ന്ന് ഓ​ടി​ച്ചു കൊ​ണ്ടു​വ​ന്ന ഈ ​ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും ലേ​ലം ചെ​യ്തു​വി​ല്‍​ക്കാ​നാ​യി പ​ല ത​വ​ണ പൊ​തു​ലേ​ലം വച്ചു​വെ​ങ്കി​ലും റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ നി​ശ്ച​യി​ച്ച തു​ക​യ്ക്ക് ലേ​ലം കൊ​ള്ളാ​ന്‍ ആ​രും എ​ത്തി​യി​ല്ല.

ഇ​പ്പോ​ള്‍ 17 വ​ര്‍​ഷം ഇ​വി​ടെ വെ​യി​ലും മ​ഴ​യും കൊ​ണ്ട ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും തു​രു​മ്പി​ച്ച് തീ​ര്‍​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ഇ​നി ഇ​രു​മ്പ് വി​ല​യ്ക്കു പോ​ലും ആ​രും വാ​ങ്ങു​മെ​ന്ന് ക​രു​താ​നാ​വാ​ത്ത വി​ധ​ത്തി​ല്‍ ന​ശി​ച്ചു ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.