വ​യ​ത്തൂ​ർ യുപി സ്കൂൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം
Sunday, July 7, 2024 8:12 AM IST
ഉ​ളി​ക്ക​ൽ: വ​യ​ത്തൂ​ർ യു​പി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​യും പേ​രാ​വൂ​ർ നി​യോ​ജ​ക ​മ​ണ്ഡ​ലം എം​എ​ൽ​എ​യു​മാ​യ സ​ണ്ണി ജോ​സ​ഫ് പ്ലാ​റ്റി​നം ജൂ​ബി​ലി ലോ​ഗോ അ​നാ​ച്ഛാ​ധ​നം നി​ർ​വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്ത്താം​പ​ട​വി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

75 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി 75 തി​രി​ക​ൾ തെ​ളി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫോ​റോ​നാ വി​കാ​രി ഫാ.​ ജോ​സ​ഫ് കാ​വ​നാ​ടി നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. സ്റ്റാ​നി അ​വ​ത​രി​പ്പി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കി​ടാ​ര​ത്തി​ൽ, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എ​സ് ലി​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ലി​സി ജോ​സ​ഫ്, വാ​ർ​ഡ് അം​ഗം സു​ജ ആ​ഷി, ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ഗി​രീ​ഷ് മോ​ഹ​ൻ, ഇ​രി​ക്കൂ​ർ ബി​ആ​ർ​സി​ബി​പി​സി സു​നി​ൽ കു​മാ​ർ, പ്ര​ധാ​ന​ധ്യാ​പ​ക​ൻ എ​ൻ.​ജെ. തോ​മ​സ് പാ​രീ​ഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് തു​രു​ത്തേ​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ സെ​മി ഫ്രാ​ൻ​സി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ചെ​റി​യാ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഖി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.