ബ്രസീല്‍ ടീം ചെന്നൈയില്‍ കളിക്കും
Friday, March 7, 2025 12:39 AM IST
ചെന്നൈ: ഫിഫ 2002 ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീം അംഗങ്ങള്‍ ഈ മാസം 30നു ചെന്നൈയില്‍ പ്രദര്‍ശന മത്സരത്തിന് എത്തും.
റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, കഫു തുടങ്ങിയ 2002 ലോകകപ്പ് ജേതാക്കള്‍ അണിനിരക്കുന്ന ബ്രസീല്‍ ലെജന്റ്സ് ടീമും ഇന്ത്യ ഓള് സ്റ്റാര്‍ ടീമും തമ്മിലാണ് പ്രദര്‍ശന മത്സരം.
ഗില്‍ബെര്‍ട്ടോ സില്‍വ, എഡ്മില്‍സണ്‍, റിക്കാര്‍ഡോ ഒലിവേര, എലിവെല്‍ട്ടണ്‍, പൗലൊ സെര്‍ജിയൊ, ഹ്യൂറെല്ലൊ ഗോമസ്, ഡിയേഗൊ ഗില്‍, ജോര്‍ജിഞ്ഞോ, അമറല്‍, ലൂസിയോ, അലക്സ് ഫെറോ, ജിയോവാനി, വിയോള, മാഴ്സെലോ തുടങ്ങിയവര്‍ ബ്രസീല്‍ ലെജന്റ്സ് ടീമിനായി അണിനിരക്കും. മത്സരത്തിന്റെ ടിക്കറ്റുകള്‍ ബുക്മൈഷോയിലൂടെ ലഭ്യമാണ്.