ഛേത്രി റിട്ടേണ്‍സ്
Friday, March 7, 2025 12:39 AM IST
കോൽക്കത്ത: രാജ്യാന്തര ഫുട്ബോളിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രി ദേശീയ ടീമിലേക്ക് തിരിച്ചു വരുന്നു.
ഈ മാസം നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ സുനിൽ ഛേത്രി കളിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
ഛേത്രിയെ 26 അംഗ ടീമിൽ ഉൾപ്പെടുത്തി ഇന്ത്യൻ ടീമിനെ ഇന്നലെ കോച്ച് മനോലോ മാർക്വെസ് പ്രഖ്യാപിച്ചു.