ഗുജറാത്ത് ഗാർഡനർ
Friday, February 28, 2025 1:44 AM IST
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തുടർച്ചയായ മൂന്നാം തോൽവി.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സ് ആറ് വിക്കറ്റിനാണ് ബംഗളൂരുവിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗളൂരു ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിൽ ഗുജറാത്തിനായി ക്യാപ്റ്റൻ ആഷ്ലേഖ് ഗാർഡനർ (31 പന്തിൽ 58 റണ്‍സ്) ആണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. ഗാർഡനർ ആണ് കളിയിലെ താരം. സ്കോർ: ബംഗളൂരു: 20 ഓവറിൽ 125/7. ഗുജറാത്ത്: 16.3 ഓവർ 126/4.