പാക്കിസ്ഥാൻ x ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു
Friday, February 28, 2025 1:44 AM IST
റാവൽപിണ്ടി: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാൻ- ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചു.
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ട മത്സരം മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാൻ കഴിയാതെ ഉപേക്ഷിച്ചു.
ഇരുടീമിനും തുല്യപോയിന്റ് വീതം ലഭിച്ചു. നിലവിലെ ചാന്പ്യനായ പാക്കിസ്ഥാൻ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി പുറത്തായി.