സൗത്ത് ഇന്ത്യ ബാസ്കറ്റ് ബോളിൽ അസംപ്ഷൻ ജേതാക്കൾ
Friday, February 28, 2025 1:44 AM IST
കളമശേരി: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് സംഘടിപ്പിച്ച സൗത്ത് ഇന്ത്യ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ചങ്ങനാശേരി അസംപ്ഷൻ കോളജ് ജേതാക്കൾ.
നാലു വനിതാ ടീമുകൾ മത്സരിച്ച റൗണ്ട് റോബിൻ ലീഗിൽ എല്ലാ മത്സരവും ജയിച്ചാണ് അസംപ്ഷൻ ജേതാക്കളായത്.
എം.ഒ.പി. ചെന്നൈക്കെതിരേ (87-72) സ്കോറിനും കൃഷ്ണമ്മാൾ കോളജ് കോയന്പത്തൂരിനെതിരേ (82-52) സ്കോറിനും എസ്.എച്ച്. ചാലക്കുടിക്കെതിരേ (88-66) എന്ന സ്കോറിനുമായിരുന്നു അസംപ്ഷന്റെ ജയം. ജോബിൻ വർഗീസാണ് ടീമിന്റെ പരിശീലകൻ.