ലാ​ഹോ​ര്‍: ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍​ത്തി അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​രം ഇ​ബ്രാ​ഹിം സ​ദ്രാ​ന്‍.

ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ലാ​ണ് അ​ഫ്ഗാ​നി​സ്ഥാ​നു​വേ​ണ്ടി സ​ദ്രാ​ന്‍ സ്റ്റാ​ര്‍ ആ​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​നു​വേ​ണ്ടി സ​ദ്രാ​ന്‍ 146 പ​ന്തി​ല്‍ 177 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

അ​സ്മ​ത്തു​ള്ള ഒ​മ​ര്‍​സാ​യി (67 പ​ന്തി​ല്‍ 41), ഹ​ഷ്മ​ത്തു​ള്ള ഷാ​ഹി​ദി (31 പ​ന്തി​ല്‍ 40), മു​ഹ​മ്മ​ദ് ന​ബി (24 പ​ന്തി​ല്‍ 40) എ​ന്നി​വ​രും സ്‌​കോ​ര്‍ ബോ​ര്‍​ഡി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്ത​പ്പോ​ള്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ സ്‌​കോ​ര്‍ 50 ഓ​വ​റി​ല്‍ ചെ​ന്നെ​ത്തി​യ​ത് 325/7.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് 49.5 ഓ​വ​റി​ൽ 317 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. അ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ട്ടു റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. ഫ​ല​ത്തി​ൽ ഗ്രൂ​പ്പ് ബി​യി​ൽ​നി​ന്ന് സെ​മി ഫൈ​ന​ൽ കാ​ണാ​തെ ഇം​ഗ്ല​ണ്ട് പു​റ​ത്ത്. ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ഇം​ഗ്ല​ണ്ട് പു​റ​ത്താ​യ​ത്.

ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ ഒ​രു ബാ​റ്റ​റി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡും സ​ദ്രാ​ന്‍ ഇ​ന്ന​ലെ ക​റാ​ച്ചി​യി​ല്‍ കു​റി​ച്ചു.


ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന്‍റെ ബെ​ന്‍ ഡ​ക്ക​റ്റ് കു​റി​ച്ച 165 റ​ണ്‍​സ് ആ​ണ് ഇ​തോ​ടെ പി​ന്ത​ള്ള​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ക​റാ​ച്ചി​യി​ല്‍​വ​ച്ചാ​യി​രു​ന്നു ഡ​ക്ക​റ്റി​ന്‍റെ​യും മി​ന്നും പ്ര​ക​ട​നം.

ഏ​ക​ദി​ന​ത്തി​ല്‍ ഒ​രു അ​ഫ്ഗാ​ന്‍ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​കോ​റും സ​ദ്രാ​ന്‍ കു​റി​ച്ച 177 ആ​ണ്. അ​വ​സാ​ന 10 ഓ​വ​റി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍ 113 റ​ണ്‍​സ് ആ​ണ് ഇ​ന്ന​ലെ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

റൂ​ട്ടി​നും വഴി തെറ്റി

ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍ ആ​ദ്യ​മാ​യി 300 ക​ട​ന്ന​പ്പോ​ള്‍ ഇം​ഗ്ല​ണ്ടി​ന്‍റെ തി​രി​ച്ച​ടി ജോ ​റൂ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു.

133 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു റൂ​ട്ട് ക്രീ​സി​ലു​റ​ച്ച​ത്. 111 പ​ന്തി​ൽ 120 റ​ൺ​സ് നോ​ടി​യ റൂ​ട്ടി​നും ഇം​ഗ്ല​ണ്ടി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഫ്ഗാ​ന്‍റെ അ​സ്മ​ത്തു​ള്ള ഒ​മ​ര്‍​സാ​യി 9.5 ഓ​വ​റി​ൽ 58 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി.