ടീം ഇന്ത്യ ഇന്ന്
Saturday, January 18, 2025 1:02 AM IST
മുംബൈ: ഐസിസി ചാന്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരേ മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കുമെന്നു ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ).
രോഹിത് ശർമ തന്നെയാകും ക്യാപ്റ്റൻ. ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാർക്കറും ഇന്നു മുംബൈയിൽ മാധ്യമങ്ങളെ കാണുമെന്നും ബിസിസിഐ അറിയിച്ചു.
വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചു സെഞ്ചുറികളുമായി 752 റണ്‍സ് നേടിയ നേടിയ കരുണ്‍ നായരെ ഏകദിന ടീമിലേക്കു വിളിക്കുമോയെന്നതാണു ടീം പ്രഖ്യാപനത്തിൽ ശ്രദ്ധയാകുന്നത്.