തുടർജയം തേടി ബ്ലാസ്റ്റേഴ്സ്
Saturday, January 18, 2025 1:02 AM IST
കൊച്ചി: ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണു മത്സരം. ഈ വര്‍ഷം കളിച്ച രണ്ടു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണു ബ്ലാസ്റ്റേഴ്സ്. തുടര്‍ച്ചയായ മൂന്നാം ജയമാണു ലക്ഷ്യം.
അവസാന മത്സരങ്ങളില്‍ പഞ്ചാബിനെയും ഒഡീഷയെയുമാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്.