കോപ്പ നിറച്ച് ബാഴ്സ
Tuesday, January 14, 2025 2:01 AM IST
ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോൾ കിരീടം 15-ാം തവണയും സ്വന്തമാക്കി ബാഴ്സലോണ.സൂപ്പർ കോപ്പ ഏറ്റവും കൂടുതൽ സ്വന്തമാക്കുന്ന ടീമെന്ന റിക്കാർഡ് ഇതോടെ ബാഴ്സ പുതുക്കി.
സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ 2-5നു തകർത്താണ് ബാഴ്സലോണ കപ്പിൽ മുത്തംവച്ചത്. ഇതോടെ 2025 കലണ്ടർ വർഷത്തിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയലിനെ കീഴടക്കിയതിന്റെ ഇരട്ടി മധുരവും ബാഴ്സ നുകർന്നു.