അമാദിന്റെ ഹാട്രിക്കിൽ യുണൈറ്റഡ്
Saturday, January 18, 2025 1:02 AM IST
മാഞ്ചസ്റ്റർ: അവസാന മിനിറ്റുകളിൽ മൂന്നു ഗോൾ നേടിയ അമാദ് ഡിയാലോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന് സതാംപ്ടണെ തോൽപ്പിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അവസാന സ്ഥാനക്കാരായ സതാംപ്ടണോടു തോൽവി ഉറപ്പിച്ചു നീങ്ങിയ യുണൈറ്റഡിനെ 82, 90, 90+4 മിനിറ്റുകളിലെ ഗോളുകളിലൂടെ ഡിയാലോ 3-1 ജയത്തിലെത്തിച്ചു.