സ്വന്തം തട്ടകത്തില്‍ തോറ്റ് ഗോകുലം
Saturday, January 18, 2025 1:02 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോല്‍വി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണു കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മല്‍സരത്തില്‍ നാംധാരി എഫ്സി ഗോകുലത്തിന്റെ വിജയകുതിപ്പിനു തടയിട്ടത്.
കഴിഞ്ഞ മല്‍സരത്തില്‍ ഇന്റർകാശിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലെത്തിയ നാംധാരി എഫ്സി ആദ്യ പകുതിയിലാണു രണ്ടു ഗോളും നേടിയത്. 15-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗും 19-ാം മിനുട്ടില്‍ കെഡ്സണ് ഡിസില്‍വയുമാണ് ഗോകുലത്തിന്റെ വല കുലുക്കി.
പെനാല്‍റ്റിയിലൂടെയായിരുന്നു ഡിസില്‍വയുടെ രണ്ടാം ഗോള്‍. 24-ന് ഇന്റര്‍ കാശിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മല്‍സരം.