മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഡ്ര​​സിം​​ഗ് റൂം ​​ര​​ഹ​​സ്യ​​ങ്ങ​​ൾ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​നു ചോ​​ർ​​ത്തി ന​​ൽ​​കി​​യെ​​ന്നു ഗൗ​​തം ഗം​​ഭീ​​ർ ന​​ട​​ത്തി​​യ ആ​​രോ​​പ​​ണ​​ത്തി​​നെ​​തി​​രേ മു​​ൻ​​താ​​രം ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ്. ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ​​യാ​​ണ് സ​​ർ​​ഫ​​റാ​​സ് ടീം ​​ര​​ഹ​​സ്യ​​ങ്ങ​​ൾ ചോ​​ർ​​ത്തി ന​​ൽ​​കി​​യ​​തെ​​ന്നാ​​ണ് ഗം​​ഭീ​​റി​​ന്‍റെ ആ​​രോ​​പ​​ണം. ഇ​​ക്കാ​​ര്യം ബി​​സി​​സി​​ഐ റി​​വ്യൂ മീ​​റ്റിം​​ഗി​​ൽ ഗം​​ഭീ​​ർ ഉ​​ന്ന​​യി​​ച്ച​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

അ​​തേ​​സ​​മ​​യം, ഗം​​ഭീ​​റി​​ന്‍റെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ് രം​​ഗ​​ത്തെ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലും അ​​തി​​നു​​ശേ​​ഷ​​വു​​മു​​ള്ള സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ അ​​ദ്ഭു​​താ​​വ​​ഹ​​മാ​​ണെ​​ന്നാ​​ണ് ഹ​​ർ​​ഭ​​ജ​​ന്‍റെ വാ​​ക്കു​​ക​​ൾ. സ​​ർ​​ഫ​​റാ​​സ് ഡ്ര​​സിം​​ഗ് റൂം ​​ര​​ഹ​​സ്യ​​ങ്ങ​​ൾ ചോ​​ർ​​ത്തി എ​​ന്ന​​തു കോ​​ച്ചി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം കൂ​​ടി​​യാ​​ണെ​​ന്നും ഹ​​ർ​​ഭ​​ജ​​ൻ പ​​റ​​യാ​​തെ പ​​റ​​യു​​ന്നു. യു​​വ​​താ​​രം എ​​ന്ന നി​​ല​​യി​​ൽ എ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണ് പെ​​രു​​മാ​​റേ​​ണ്ട​​തെ​​ന്നു പ​​റ​​ഞ്ഞു മ​​ന​​സി​​ലാ​​ക്കി​​ക്കൊ​​ടു​​ക്കേ​​ണ്ട​​ത് കോ​​ച്ചി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വമാ​​ണ്. ക​​ഴി​​ഞ്ഞ ആ​​റ്-​​ഏ​​ഴു മാ​​സ​​മാ​​യി ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ചു​​റ്റി​​പ്പ​​റ്റി അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ പ​​ല​​തും അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ഡ്ര​​സിം​​ഗ് റൂം ​​സം​​സാ​​ര​​ങ്ങ​​ൾ ര​​ഹ​​സ്യ​​മാ​​യി​​രി​​ക്കേ​​ണ്ട​​താ​​ണെ​​ന്നും സ​​ർ​​ഫ​​റാ​​സ് അ​​ത് ചോര്‍ത്തിയെങ്കില്‍ തെ​​റ്റാ​​ണെ​​ന്നും ഹ​​ർ​​ഭ​​ജ​​ൻ പ​​റ​​ഞ്ഞു. 2005-06 സീ​​സ​​ണി​​ൽ ഗ്രെ​​ഗ് ചാ​​പ്പ​​ൽ കോ​​ച്ചാ​​യി​​രു​​ന്ന​​പ്പോ​​ഴു​​ള്ള അ​​വ​​സ്ഥ​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ന് ഇ​​പ്പോ​​ഴു​​ള്ള​​തെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.