ബാഴ്സലോണ ക്വാർട്ടറിൽ
Friday, January 17, 2025 12:40 AM IST
ബാഴ്സലോണ: സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിൽ ബാഴ്സലോണ ക്വാർട്ടറിൽ. പ്രീക്വാർട്ടർ പോരാട്ടത്തിൽ ബാഴ്സലോണ 5-1നു റയൽ ബെറ്റിസിനെ കീഴടക്കി.
ഒരു ഗോൾ നേടുകയും രണ്ടു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്ത ലമെയ്ൻ യമാലാണ് ബാഴ്സയ്ക്കു വൻജയമൊരുക്കിയത്. 4-0നു എൽചെയെ കീഴടക്കി അത്ലറ്റിക്കോ മാഡ്രിഡും ക്വാർട്ടറിൽ പ്രവേശിച്ചു.